പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ മഹാസഖ്യത്തിന് കുതിപ്പ്. 100 സീറ്റില്‍ മഹാസഖ്യം മുന്നിലെത്തിയിട്ടുണ്ട്. നിലവിലെ ഭരണകക്ഷിയായ എന്‍ഡിഎ 60 സീറ്റിലാണ് മുന്നേറുന്നത്.
243 അംഗ സിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎയും തേജസ്വി യാദവവ് നേതൃത്വം നല്‍കുന്ന മഹാസഖ്യവും ഇഞ്ചോടിഞ്ചി പോരാട്ടത്തിലാണ്. മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.