വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. 1,262,132 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 50,738,093 പേര്‍ക്കാണ് ലോക വ്യാപകമായി കോവിഡ് സ്ഥിരീകരിച്ചത്. 35,795,461 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
13,680,500 പേരാണ് നിലവില്‍ ലോകമെമ്പാടുമായി കോവിഡ് ബാധിച്ച് ചികിത്സയിലുളളത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധയില്‍ ആദ്യ അഞ്ചിലുളളത്. കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 10,288,480 ആയി ഉയര്‍ന്നു. 243,768 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.