ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കിട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കാര്‍ഡില്‍ ബിനീഷാണ് ഒപ്പിട്ടിട്ടുള്ളതെന്ന് ഇ.ഡി ബംഗളൂരു സെഷന്‍സ് കോടതിയെ അറിയിച്ചു.
ബിനീഷിന്റെ മൂന്ന് ബിനാമി സ്ഥാപനങ്ങളുടെ വിവരംകൂടി ലഭിച്ചു. ഇവയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ഇ.ഡി ബംഗളൂരു സെഷന്‍സ് കോടതിയില്‍ പറഞ്ഞു. ബിനീഷിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഇ.ഡി ചൂണ്ടിക്കാട്ടിയ കമ്പനികളില്‍ നിന്നും ബിനീഷ് 2015ല്‍ വിരമിച്ചതാണെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അന്വേഷണ ുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്നും പ്രതിഭാഗം ആരോപിച്ചു.