തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് 320 രൂപ കൂടിയതോടെ പവന് 38,720 രൂപയായി ഉയര്‍ന്നു. 4,840 രൂപയാണ് ഒരു ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസവും പവന് 320 രൂപയാണ് കൂടിയത്. അഞ്ച് ദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ആഗോള വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ധനയാണ് ആഭ്യന്തര വിപണിയില്‍ വില കൂടാന്‍ കാരണം. ആഗള വിപണിയില്‍ ഔണ്‍സിന് 1,951.45 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്.












