തിരുവനന്തപുരം: മൈ ജിഓവി യും യുഎന്‍ വിമനും സംയുക്തമായി സംഘടിപ്പിച്ച കോവിഡ്-19 ശ്രീശക്തി ചലഞ്ച് സമ്മാനം വനിതകള്‍ നയിക്കുന്ന 6 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ നേടി. കോവിഡ്-19 പ്രതിസന്ധികളെ നേരിടുന്നതിനു സഹായിക്കുന്നതോ, അല്ലെങ്കില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗം കണ്ടെത്തുന്നതിനു സഹായിക്കുന്നതോ ആയ നൂതനാശയങ്ങളുമായി് ചലഞ്ച് മുന്നോട്ടു വരുന്നതിന് വനിതകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഏപ്രില്‍ മാസത്തില്‍ ശ്രീശക്തി ചലഞ്ച് തുടങ്ങിയത്. ആശയം കണ്ടെത്തല്‍, അവയുടെ പ്രവര്‍ത്തനക്ഷമത തെളിയിക്കല്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് ചലഞ്ച് സംഘടിപ്പിച്ചത്.
ആദ്യഘട്ട സ്‌ക്രീനിങ്ങിന് ശേഷം 25 സ്റ്റാര്‍ട്ടപ്പുകളെ പ്രസന്റേഷന് വേണ്ടി തെരഞ്ഞെടുത്തു. തുടര്‍ന്ന് വിശദമായ അവലോകനത്തിന് ശേഷം 11 സ്റ്റാര്‍ട്ടപ്പുകളെ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. ഈ സ്റ്റാര്‍ട്ടപ്പുകളുടെ ആശയം വികസിപ്പിക്കുന്നതിന് ഓരോരുത്തര്‍ക്കും 75,000 രൂപ വീതം പുരസ്‌കാര തുകയായി നല്‍കി.
ആശയങ്ങള്‍ പ്രായോഗികതലത്തില്‍ നിര്‍വ്വഹിക്കുന്നതിനും, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനുമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഒക്ടോബര്‍ 27 നായിരുന്നു അന്തിമ പ്രസന്റേഷന്‍. ഇതില്‍ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാരെ വിജയികളായും, ‘പ്രോമിസിംഗ് സൊല്യൂഷന്‍’ വിഭാഗത്തില്‍ മറ്റു മൂന്ന് സ്റ്റാര്‍ട്ടപ്പ്കളെയും വിധികര്‍ത്താക്കള്‍ തെരഞ്ഞെടുത്തു. വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ, പ്രോമിസിംഗ് സൊല്യൂഷന്‍ വിഭാഗത്തിലെ 3 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും യുഎന്‍ വിമന്‍ നല്‍കും