കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം രൂക്ഷമായ 34 രാജ്യങ്ങളിലേക്ക് കുവൈറ്റ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കില്‍ തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം. കുവൈത്ത് എയര്‍വെയ്‌സ്,ജസീറ എയര്‍വെയ്‌സ് കമ്പനികള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളോടാണ് മന്ത്രാലയം പ്രതികരിച്ചത്.
വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങലളില്‍ നിന്നും നേരിട്ടെത്തുന്ന ഓരോ യാത്രക്കാരുടെയും പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തുക, പരിശോധന ഫലത്തിന്റെ വിവരങ്ങള്‍ യാത്രക്കാരന് കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക, രാജ്യത്തേക്ക് എത്തുന്ന ഓരോ യാത്രക്കാരന്റെയും ശ്ലോനിക് ആപ്ലിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അവ പിന്തുടരുക,യാത്രക്കാരുടെ ക്വാറന്റീന്‍ സ്ഥലം രേഖപ്പെടുത്തുക, രോഗ വ്യാപന നിരക്ക് അധികമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ ക്വാറന്റീന്‍ കാലാവധി കഴിയുന്ന മുറക്ക് മൂന്നാമത്തെ പി.സി.ആര്‍ പരിശോധന ഫലം സ്വീകരിക്കുക,തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട് മന്ത്രാലയം വ്യക്തമാക്കി.
നിലവിലുള്ള കമ്പൂട്ടര്‍ സോഫ്റ്റ് വെയറുകള്‍ വിപുലീകരിച്ചുകൊണ്ടും അധിക മനുഷ്യ വിഭവശേഷി ഉപയോഗിച്ചും മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. നിലവില്‍ പ്രതിദിനം ഇരുപതിനായിരം യാത്രക്കാരുടെ സ്രവപരിശോധന നടത്തുന്നതിനുള്ള സൗകര്യം വിമാനത്താവളത്തില്‍ ഉണ്ടെങ്കിലും മറ്റു മന്നൊരുക്കങ്ങള്‍ സജ്ജമാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും അതുകൊണ്ടുതന്നെ 34 രാജ്യങ്ങള്‍ക്ക് കുവൈത്ത് ഏര്‍പ്പെടുത്തിയ യാത്രവിലക്കില്‍ തീരുമാനം പ്രഖ്യാപിക്കാന്‍ രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.