പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍. വര്‍ഗീയവ വളര്‍ത്തുന്ന നേതാവാണ് നിതീഷ് കുമാര്‍ എന്ന് പസ്വാന്‍ തുറന്നടിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് വിജയിച്ചാല്‍ അത് ബീഹാറിന്റെ നാശമായിരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കവെയാണ് ചിരാഗ് പസ്വാന്റെ വിമര്‍ശനം. വരുന്ന തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ സഖ്യം വിജയിച്ചാല്‍ അതോടെ ബീഹാറിന്റെ നാശം തുടങ്ങുമെന്നും അയാള്‍ സംസ്ഥാനത്തെ ജാതീയ പ്രശ്‌നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോനുന്നുവെന്നും പറഞ്ഞ പസ്വാന്‍, വര്‍ഗീയത വളര്‍ത്തുന്ന നേതാവിന് കീഴില്‍ ബീഹാര്‍ എങ്ങനെ വികസിക്കുമെന്നും ചോദിച്ചു.
അതേസമയം ബീഹാറിലെ തൊഴില്‍ രഹിതര്‍ക്കായി ഒരു വെബ് പോര്‍ട്ടലും എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ക്കായി ശുചിമുറികളും സ്ഥാപിക്കുമെന്ന് എല്‍ജെപിയുടെ പ്രകടന പത്രികയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പസ്വാന്റെ എല്‍ജെപി സഖ്യമുപേക്ഷിച്ച് പുറത്തുപോയത് എന്‍ഡിഎയ്ക്കുള്ളില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരുന്നു.











