കെ.എം.ഷാജി എം.എൽ.എ.യെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും. അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് എം.എൽ.എയെ ഇ.ഡി. ചോദ്യം ചെയ്യുക. കോഴിക്കോട് നോർത്ത് സോൺ ഓഫീസിലായിരിക്കും ചോദ്യം ചെയ്യൽ.
അഴീക്കോട് സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ.എം ഷാജി എംഎൽഎ ഉൾപ്പെടെ 30 പേർക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. കോഴ ആരോപണം ആദ്യം ഉയര്‍ത്തിയ മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയില്‍ നിന്ന് ഇ.ഡി ഇന്നലെ മൊഴിയെടുത്തിരുന്നു.












