തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടു ദിവസം മുന്‍പ് എടപ്പാളിലെ വീട്ടില്‍ എത്തിയാണ് ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘത്തിന്റെതാണ് നടപടി.
റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കേസിലാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. ഇതുമായി ബന്ധപ്പെട്ട തുക ഇടപാട് സംബന്ധിച്ച ഫോണ്‍വിളി വിവാദങ്ങള്‍ അടക്കം നിലനില്‍ക്കവെയാണ് അന്വേഷണ സംഘത്തിന്റെ നടപടി.
നിലവില്‍ ഈ സംഭവങ്ങളില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. രണ്ട് സുഹൃത്തുക്കളെയും സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പ്രജീഷിന്റെ ഫോണില്‍ നിന്ന് വിളിച്ചതടക്കമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.