മസ്കറ്റ്:സുല്‍ത്താനേറ്റില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ് ) രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ ജനുവരിയോടെ ആരംഭിക്കുക്കും. വിവിധ തരത്തിലുള്ള രജിസ്‌ട്രേഷന്‍ സംവിധാനങ്ങളാകും സുല്‍ത്താനേറ്റില്‍ ഏര്‍പ്പെടുത്തുക.
സ്ഥാപനത്തിന്റെ വിറ്റുവരവ്, മൂലധനം, നോണ്‍ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്, ഫ്രീ സോണ്‍ സ്റ്റാറ്റസ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഇതിന്റെ ഭാഗമായി പരിഗണിക്കും. നികുതി അടയ്ക്കാവുന്ന വിറ്റുവരവ് പ്രതിവര്‍ഷം 100,000 ഡോളറിലെത്തുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അടുത്ത ഏപ്രില്‍ മാസത്തോടെയാണ് രാജ്യത്ത് വാറ്റ് നടപ്പിലാക്കുക.
2016 ലെ വാറ്റ് യൂണിയന്‍ കരാറിന്റെ ഭാഗമായാണ് ഒമാനും ഇപ്പോള്‍ മൂല്യ വര്‍ധിത നികുതി സമ്പ്രദായത്തിലേക്ക് കടക്കുന്നത്. യൂണിയന്‍ കരാറിന്റെ ഭാഗമായി വാറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍.അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങള്‍ അടക്കം ചില വിഭാഗങ്ങളെ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങള്‍, മെഡിക്കല്‍ കെയര്‍ സേവനം. അനുബന്ധ സാധനങ്ങള്‍, വിദ്യാഭ്യാസ സേവനം, ധനകാര്യ സേവനങ്ങള്‍, താമസ ആവശ്യത്തിനായുള്ള സ്ഥലങ്ങളുടെ പുനര്‍ വില്‍പന, ഗതാഗത സേവനങ്ങള്‍, താമസ ആവശ്യത്തിനായി വസ്തുവക വാടകക്ക് നല്‍കല്‍. മരുന്നുകളുടെയും ഉത്പന്നങ്ങളുടെയും വില്‍പന, നിക്ഷേപാവശ്യത്തിനുള്ള സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിതരണം, ഭിന്ന ശേഷിക്കാര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമായുള്ള സാധനങ്ങള്‍ തുടങ്ങിയവ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.