കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ. സ്‌റ്റേ അന്വേഷണത്തെ ബാധിക്കുമെന്നും വിഷയത്തില്‍ വിശദമായവാദം അടിയന്തരമായി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
രണ്ടുമാസത്തേക്കാണ് ഹൈകോടതി സ്‌റ്റേ അനുവദിച്ചത്. ലൈഫ് മിഷനിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇത്രയും കാലത്തേക്ക് അന്വേഷണം നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. കേസ് എത്രയും പെട്ടെന്ന് പരിഗണിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണമെന്നും സിബിഐ അവശ്യപ്പെടുന്നു.