തിരുവനന്തപുരം: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു. പുരോഗമന ആശയം ജീവിതദര്‍ശനമായി പൊതുവില്‍ സ്വീകരിച്ച കവിയായിരുന്നു അദ്ദേഹം. ഗാന്ധിസത്തോടും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തോടും കമ്മ്യൂണിസത്തോടും കൂറുകാട്ടുകയും, പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തിരുന്നുവെന്ന് കോടിയേരി പറഞ്ഞു.
Also read: ബി.ജെ.പിയും കോണ്‍ഗ്രസ്സും കലാപമുണ്ടാക്കുന്നത് നാണക്കേട് മറയ്ക്കാനെന്ന് കോടിയേരി ബാലകൃഷ്ണൻ
ഒരുഘട്ടത്തില്‍ ആശയപരമായി ചില പ്രത്യേക നിലപാടുകള്‍ സ്വീകരിച്ചു. എങ്കിലും അതില്‍ നിന്നും മോചിതനായി അദ്ദേഹം മനുഷ്യസ്നേഹത്തിന്റെ കൊടിക്കൂറ സാഹിത്യത്തിലും ജീവിതദര്‍ശനത്തിലും ഉയര്‍ത്തിപിടിച്ചു. മലയാള കവിതയിലെ ദാര്‍ശനികനായ കവിയായിരുന്നു അക്കിത്തം. ഇടതുപക്ഷ ആശയത്തെ കേരളത്തില്‍ ശക്തിപ്പെടുത്തുന്നതില്‍ സംഭാവന നല്‍കിയ അതുല്യ സാഹിത്യകാരന്മാരില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും കോടിയേരി പറഞ്ഞു.












