കെ.പി സേതുനാഥ്
സയന്റിഫിക് അമേരിക്കന്‍ എന്ന വിഖ്യാത പ്രസിദ്ധീകരണത്തിന്റെ സീനിയര്‍ ഫീച്ചര്‍ എഡിറ്റര്‍ ജെന്‍ ഷുവാര്‍ട്‌സ് (ഒക്ടോബര്‍ 12, 2020) എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് അടിച്ചുമാറ്റുന്നതിനുള്ള അടിയന്തര പ്രേരണ ഇന്നു പുറത്തുവന്ന രണ്ടു കോടതിവിധികളാണ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വടക്കാഞ്ചേരിയിലെ കെട്ടിടനിര്‍മാണത്തെ കുറിച്ചുള്ള സിബിഐ അന്വേഷണം ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തല്‍ക്കാലം മരവിപ്പിച്ചതും, എന്‍ഫോഷ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കള്ളപ്പണക്കേസില്‍ സ്വപ്‌ന സുരേഷിന് മറ്റൊരു കോടതി ജാമ്യം അനുവദിച്ചതുമാണ് സയന്റിഫിക് അമേരിക്കനിലെ ലേഖനത്തിന്റെ തലക്കെട്ടിനെ പ്രസക്തമാക്കുന്ന സന്ദര്‍ഭം. സ്വര്‍ണ്ണക്കടത്തു കേസ്സ് പുറത്തുവന്നതു മുതല്‍ മലയാളത്തിലെ പ്രമുഖ അച്ചടി-ദൃശ്യ മാദ്ധ്യമങ്ങള്‍ നടത്തിയ, നടത്തുന്ന മാധ്യമ പ്രവര്‍ത്തനം ഈ തലക്കെട്ടിനെ ഓര്‍മപ്പെടുത്തുന്നു. സ്വര്‍ണ്ണക്കടത്തില്‍ മാത്രമല്ല മാധ്യമങ്ങളുടെ ഈ അപചയം കാണാനാവുന്നത്. അതിനു മുമ്പുള്ള സോളാറിലും മറ്റു പല വിഷയങ്ങളിലും ഗൗരവമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാഥമിക മാനദണ്ഠങ്ങള്‍ക്ക് നിരക്കാത്ത വിവരങ്ങള്‍ വാര്‍ത്തകളുടെ രൂപത്തില്‍ നിരന്തരം ഉല്പ്പാദിപ്പിക്കപ്പെട്ടിരുന്
ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ഒരു പ്രതീകാത്മക ഗെയിം പരിപാടിയുടെ വിവരണത്തിലൂടെയാണ് ഷുവാര്‍ട്‌സ് തന്റെ വാദങ്ങള്‍ അവതരിപ്പിക്കുന്നത്. 70 മാധ്യമ പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും, ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉത്സാഹ കമ്മിറ്റിക്കാരുമാണ് ഗെയിമില്‍ പങ്കെടുത്തവര്‍. വ്യാജവിവരങ്ങള്‍ മനസ്സിലാക്കുവാനും, അവയെ അതിജീവിക്കുവാനും പരിശീലനം നല്‍കുന്ന ഫസ്റ്റ് ഡ്രാഫ്റ്റ് എന്ന കൂട്ടരാണ് ഗെയിം സംഘടിപ്പിച്ചത്. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പായിരുന്നു വിഷയം. വോട്ടിംഗ് ദിവസം പുറത്തുവരുന്ന ഒരു പറ്റം തെറ്റായ വിവരങ്ങള്‍ അല്ലെങ്കില്‍ തെറ്റിദ്ധാരണജനകമായ വിവരങ്ങളെ റിപോര്‍ടര്‍മാരും, പത്രാധിപന്മാരുമെന്ന നിലയില്‍ ഗെയിമില്‍ പങ്കെടുക്കുന്നവര്‍ ഏതു നിലയില്‍ സമീപിക്കും, അവരുടെ പ്രതികരണം എന്തായിരിക്കും എന്നായിരുന്നു ഗെയിമിന്റെ ഘടന. വായനക്കാരുടെയും, കാണികളുടെയും പ്രതികരണങ്ങളും അതിന്റെ ഭാഗമായിരുന്നു. 10-പേര്‍ വീതമുള്ള ഗ്രൂപ്പുകള്‍ ഒരോ പ്രമുഖ മാധ്യമങ്ങളുടെ ന്യൂസ് റൂം എന്ന സങ്കല്‍പ്പത്തിലാണ് കളിയുടെ സംഘാടനം. ഗ്രൂപ്പിലെ ഒരോ വ്യക്തികളും അവരവരുടെ ലാപ്‌ടോപിലൂടെ ഗെയിമുമായി ഇന്റര്‍ഫേസ് സ്ഥാപിക്കുന്നതിലൂടെ കളി തുടങ്ങും. അതിന് മുമ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ റിപോര്‍ടര്‍മാരും, പത്രാധിപന്മാരും ആയി ചുമതലകള്‍ ഏറ്റിരുന്നു.
“Rather than ‘muting’ friends and family members when they post conspiracy theories on Facebook, start a conversation about the serious damage that rumors and falsehoods are doing to our lives, our health, our relationships and our communities.”—@cward1e https://t.co/tO3ps4W6Qa
— Scientific American (@sciam) October 14, 2020
ഷുവാര്‍ട്‌സിന്റെ ഗൂപ്പിലെ അംഗങ്ങള്‍ മിക്കവരും സിറ്റി യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഗ്രൂപ്പിന്റെ മേധാവി ഷുവാര്‍ട്‌സ് ആയിരുന്നു. തെറ്റായ വിവരങ്ങള്‍ക്കെതിരെ ആഞ്ഞടിക്കണമെന്ന ആശയക്കാരായിരുന്നു ഗ്രൂപ്പിലെ അംഗങ്ങള്‍ എങ്കിലും ഷുവാര്‍ട്‌സ് മുന്നോട്ടു വച്ചത് നേര്‍വിപരീതമായിരുന്നു. ഒരോ ഗ്രൂപ്പിലും വാര്‍ത്തകള്‍ ആവാന്‍ സാധ്യതയുള്ള വിവരം എത്തിക്കുന്ന സംവിധാനം ഗെയിമില്‍ അന്തര്‍ലീനമായിരുന്നു. ടെക്‌സറ്റ് മെസേജ് വഴി വോട്ട് ചെയ്യാം എന്ന വിവരം അങ്ങനെയാണ് ഈമെയില്‍ വഴി ലഭിക്കുന്നത്. ഗെയിമില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും പ്രസ്തുത വിവരം അസംബന്ധമാണെന്നു സ്ഥാപിക്കുന്നതില്‍ മുഴുകിയപ്പോള്‍ ഷുവാര്‍ട്‌സ് തന്റെ ഒരു റിപോര്‍ടറോടു ഇതു സംബന്ധിച്ച ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുന്ന ഒരു ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ‘ടെക്‌സറ്റ് സന്ദേശം വഴി വോട്ട് ചെയ്യാന്‍ പറ്റുമെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. എസ്സ്.എം.എസ്സ് വഴി വോട്ട് ചെയ്യാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ’ ഇതായിരുന്ന ട്വീറ്റ് സന്ദേശം. വോട്ടര്‍മാര്‍ സ്വന്തം അനുഭവം വെളിപ്പെടുത്താനായിരുന്നു അടുത്ത സന്ദേശം. സംഗതി ഹിറ്റായി.
“Rather than ‘muting’ friends and family members when they post conspiracy theories on Facebook, start a conversation about the serious damage that rumors and falsehoods are doing to our lives, our health, our relationships and our communities.”—@cward1e https://t.co/tO3ps4W6Qa
— Scientific American (@sciam) October 14, 2020
ഇതിനിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നു എന്നതിന്റെ പേരില്‍ ചിലര്‍ വിളിച്ചു പരാതി പറഞ്ഞു. അതോടെ വിഷയം ഒന്നുകൂടി ഉഷാറായി. ‘ഭാവി, ടെക്‌സറ്റ് വഴിയുള്ള വോട്ടിംഗിന്. എന്നാല്‍ ഡെമോക്രാറ്റ്‌സ് അതിനെ ഇല്ലാതാക്കുന്നു. എന്തുകൊണ്ടാണ് വരേണ്യര്‍ നിങ്ങളുടെ വോട്ടിനെ അടിച്ചമര്‍ത്തുന്നത്. ഉടന്‍ വരുന്നു വാര്‍ത്ത’. ഇതായിരുന്നു അടുത്ത സന്ദേശം. ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ ഒരു വിഷയം യാഥാര്‍ത്ഥ്യമെന്ന നിലയില്‍ മാത്രമല്ല ഏറ്റവും അടിയന്തര പ്രാധാന്യമുള്ളതാണെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഷുവാര്‍ട്‌സ് വിവരിക്കുന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കളി അവസാനിക്കുമ്പോള്‍ ഒരു പോളിംഗ് ബുത്തില്‍ വെടിവെപ്പ് ഉണ്ടായെന്നും ഇല്ലെന്നുമുള്ള രൂക്ഷമായ തര്‍ക്കങ്ങളുടെ വേദിയായി മാധ്യമങ്ങള്‍. ഗെയിം അവസാനിച്ചതിന് ശേഷമുള്ള വിലയിരുത്തല്‍ പ്രകാരം ഷുവാര്‍ട്‌സിന്റെ ഗ്രൂപ്പ് മറ്റു ഗ്രൂപ്പുകളെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലാക്കി എന്നായിരുന്നു കണ്ടെത്തല്‍. സത്യവും, അസത്യവും തമ്മിലുള്ള വ്യത്യാസം അല്ലെങ്കില്‍ വസ്തുതയും, കല്‍പിതകഥയും തമ്മിലുള്ള ഭിന്നത എന്നതിനപ്പുറം നമുക്കേവര്‍ക്കും ബാധകമായ പൊതുയാഥാര്‍ത്ഥ്യത്തിനു പകരം മനപ്പൂര്‍വ്വം വിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ വിവരനിര്‍മിതിയുടെ നടത്തിപ്പുകാരായി മാധ്യമപ്രവര്‍ത്തകര്‍ മാറുന്നതിന്റെ പ്രക്രിയ ഉരുത്തിരിയുന്നതിന്റെ വ്യാകുലതയാണ് ഷുവാര്‍ട്‌സ് തന്റെ ലേഖനത്തില്‍ വിവരിക്കുന്നത്. സ്വര്‍ണ്ണക്കടത്തു കേസ്സുമായി ബന്ധപ്പെട്ട ഭൂരിപക്ഷം മാധ്യമ വാര്‍ത്തകളും ഇത്തരത്തിലുള്ള വ്യാജ വിവരനിര്‍മിതിയുടെ മാതൃകയായി പരിഗണിക്കേണ്ടി വന്നാല്‍ അത്ഭുതപ്പെടാനില്ല എന്നാണ് ഇന്നത്തെ കോടതി വിധികള്‍ നല്‍കുന്ന സൂചന.


















