കോവിഡ് രോഗബാധയില്‍ പ്രായമൊരു ഘടകമല്ലെന്ന് പഠന റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങളിലും രോഗം കലശലാകുന്നതിലും മരണം സംഭവിക്കുന്നതിലും പ്രായം ഘടകമാണെന്ന വ്യാപക നിഗമനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പഠനം. ഹോക്ക്യഡോ യൂണിവേഴ്‌സിറ്റി ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് പഠനത്തിന് മുന്‍കയ്യെടുത്തത്.
ജപ്പാന്‍, സ്പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ളവരെ മുന്‍നിറുത്തിയാണ് പഠനം നടത്തിയത്. കൂടിയ പ്രായം വൈറസ് ബാധക്ക് ഒരു പ്രധാന ഘടകമാകുന്നില്ലെന്ന കണ്ടെത്തലാണ് പഠനത്തില്‍ ഉരു തിരിഞ്ഞതെന്ന് പറയുന്നു. സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ജേണല് ഒക്ടോബര്‍ ആറിനാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.



















