തൃശൂര്‍: തൃശൂരില്‍ വീണ്ടും കൊലപാതകം. തിരുവില്വാമല പട്ടിപ്പറമ്പില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. വാടക വീട്ടിലാണ് ഇരുവരും കഴിയുന്നത്. ഫാസിലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. മൂന്നാഴ്ച്ചയ്ക്കിടെ ജില്ലയിലെ ഒന്‍പതാമത്തെ കൊലപാതകമാണ് റഫീഖിന്റേത്. ഒന്‍പത് ദിവസത്തിനിടെ ഏഴാമത്തെ കൊലപാതകവും.