ദുബായില്‍ അണുനശീകരണം നടക്കുന്ന രാത്രി സമയത്ത് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും അപകടത്തില്‍ 12 ഡെലിവെറി ബോയ്‌സ് മരിച്ചെന്ന് പൊലീസ്. തിരക്കില്ലാത്ത റോഡുകളില്‍ പോലും അപകടമുണ്ടാകുന്നത് ഗുരുതര സാഹചര്യമാണെന്നും ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും പൊലീസ് പറഞ്ഞു. റോഡ് സേഫ്റ്റി ഫോറത്തില്‍ സംസാരിക്കവെയാണ് കാപ്റ്റന്‍ സാലിം അല്‍ അമീമി ഇക്കാര്യം സൂചിപ്പിച്ചത്.
സ്ഥാപന ഉടമകളുടെ ലാഭക്കൊതിയാണ് ഡെലിവറി ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ സമ്മര്‍ദം കൂടാന്‍ കാരണം. എത്രയും വേഗത്തില്‍ സാധനങ്ങള്‍ എത്തിക്കാന്‍ സ്ഥാപന ഉടമകള്‍ ജീവനക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ്.പിന്നില്‍ സാധനങ്ങള്‍ വയ്ക്കാനുള്ള പെട്ടിക്കു പുറമേ ഭാരം കൂടിയ ബാക്ക് പായ്ക്കും അവരുടെ മേല്‍ ഉണ്ടാകും. വലുപ്പം കൂടിയ ഇവ ഇരുതോളിലുമായി തൂങ്ങുമ്പോള്‍ പിന്നിലെ വാഹനങ്ങള്‍ കാണാനാവില്ല.അതും അപകടത്തിലേക്ക് നയിക്കുന്നു.ഡെലിവറി ബോയ്‌സ് ഏറെയും ഉപയോഗിക്കുന്നത് 100സിസി,150 സിസി ബൈക്കുകളാണ്.തിരക്കേറിയ റോഡുകളില്‍ മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗത്തിലാണ് ബൈക്കുകള്‍ പായുന്നത്.ദുബായില്‍ ഡെലിവറി ജീവനക്കാര്‍ക്കു ബൈക്ക് ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും കാപ്റ്റന്‍ സാലിം അല്‍ അമീമി വ്യക്തമാക്കി.