ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്‌സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌റസില്‍ ഇടത് എംപിമാരുടെ സംഘം സന്ദര്‍ശനം നടത്തും. സിപിഐ(എം), സിപിഐ, ലോക് താന്ത്രിക് ജനതാദൾ എന്നീ പാര്‍ട്ടികളുടെ എംപിമാരാണ് ഒക്‌ടോബര്‍ 11ന് പെൺകുട്ടിയുടെ വീട് സന്ദര്‍ശിക്കുക.
എളമരം കരീം, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ (സി.പി.എം), ബിനോയ് വിശ്വം (സി.പി.ഐ), എം.വി.ശ്രേയാംസ് കുമാര്‍ (എല്‍.ജെ.ഡി) എന്നിവര്‍ സംഘത്തിലുണ്ടാവും. പെൺകുട്ടിയുടെ കുടുംബത്തിനുനേരെയും നിരന്തരം ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുരക്ഷയെപ്പറ്റിയും മറ്റും ആരായാൻ ഹാഥ്‌റസ് ജില്ലാ കലക്ടറെയും, ജില്ലാ പോലീസ് മേധാവിയെയും എംപിമാരുടെ സംഘം കാണുന്നുണ്ട്.
ഹാഥ്‌റസില്‍ ദിവസങ്ങളോളം പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. രാജ്യമൊട്ടുക്കും പ്രതിഷേധമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അവിടെ മാധ്യമങ്ങളേപ്പോലും പോകാന്‍ അനുവദിച്ചത്. ഇടതു നേതാക്കളായ സീതാറാം യെച്ചൂരിരി, ബ്രിന്താ കാരാട്ട്, ഡി. രാജ എന്നിവരും കഴിഞ്ഞ ദിവസം ഹാത്രസ് സന്ദർശിച്ചിരുന്നു.