ഈ വർഷം ഡിസംബറോടെ കോവിഡ് 19 നെതിരായ പ്രതിരോധ വാക്സിൻ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. രണ്ടുദിവസം നീണ്ടുനിന്ന ഡബ്ല്യൂ.എച്ച്.ഒ എക്സിക്യുട്ടീവ് യോഗത്തിന്റെ അവസാനദിനമായ ചൊവ്വാഴ്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒമ്പതോളം വാക്സിനുകളുടെ വികസന-പരീക്ഷണ പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുകയാണ്. 2021 അവസാനത്തോടെ 200 കോടി ഡോസുകൾ വിതരണം ചെയ്യാനാണ് ലോകാരോഗ്യസംഘടന നേതൃത്വം നൽകുന്ന കോവാക്സ് ലക്ഷ്യമിടുന്നത്.