തിരുവനന്തപുരം: യു എ ഇ കോണ്‍സുലേറ്റില്‍ വിതരണം ചെയ്ത് ഐഫോണ്‍ ആരുടെ കയ്യിലെത്തി എന്നത് പുറത്ത് കൊണ്ടുവരാന്‍ അവസാനം വരെ പോരാട്ടം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സംഭവത്തിന്റെ തിരക്കഥ കോടിയേരിയുടേത് തന്നെയാണ്. മൂന്ന് ഫോണുകള്‍ ആരുടെ കയ്യിലാണ് ഉള്ളതെന്ന് ഇപ്പോള്‍ വെളിവായിക്കഴിഞ്ഞു. ബാക്കിയുള്ളവയുടെ കാര്യവും താന്‍ തെളിയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡി .ജി.പിക്ക് പരാതി നല്‍കിയപ്പോള്‍ കേസുണ്ടെങ്കില്‍ മാത്രമേ സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളുവെന്നാണ് പറഞ്ഞത്. അത് കൊണ്ട്് നിയമപരമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തൃശൂരില്‍ നടന്ന സി പി എം പ്രവര്‍ത്തകന്റെ കൊലപാതകത്തെ രമേശ് ചെന്നിത്തല അപലപിച്ചു. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഒരു കൊലപതാകത്തെയും യു ഡി എഫ് അംഗീകരിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.