തിരുവനന്തപുരം- കാസര്‍ഗോഡ് അതിവേഗ റെയില്‍പ്പാതയുടെ അലൈന്മെന്റ് മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം. കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയുള്ള അലൈന്‍മെന്റിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതുച്ചേരി സര്‍ക്കാരില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് മാറ്റമെന്നാണ് കരുതുന്നത്.
66,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മാഹി വഴി പോകുന്ന റെയില്‍വേ പാതയ്ക്ക് സമാന്തരമായിട്ടായിരിക്കും പുതിയ അലൈന്മെന്റ് എന്നാണ് സൂചന.
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ഇനി കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല. ഇതരസംസ്ഥാനങ്ങലില്‍ നിന്നും വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും.
സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണം വേണമെന്നാണ് മന്ത്രിസഭയില്‍ ഉയര്‍ന്ന അഭിപ്രായം. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചു.