ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യൻ നേവി ചോപ്പറുകളില്‍ നിന്ന് വിത്ത് ബോംബുകൾ വർഷിച്ചു. വിശാഖപട്ടണത്തും പരിസരത്തും പച്ചപ്പിന്റെ മേഖല വർദ്ധിപ്പിക്കുന്നതിനായാണ് ഹെലികോപ്ടറുകൾ വിത്ത് ബോംബുകൾ വർഷിച്ചത്. ആന്ധ്രപ്രദേശിന്റെ നിർദിഷ്ട എക്സിക്യുട്ടിവ് തലസ്ഥാനമാണ് തുറമുഖ പട്ടണമായ വിശാഖപട്ടണം.
കളിമണ്ണിൽ പലതരത്തിലുള്ള വിത്തുകളിട്ട് പന്ത് രൂപത്തിലാക്കുന്നു. അത്തരത്തിൽ ഒരു ലക്ഷം വിത്ത് പന്തുകളാണ് ചോപ്പറുകൾ മണ്ണിലെറിഞ്ഞത്. രാജ്യസഭാ എംപിയും പ്രഗതി ഭാരത് ഫൗണ്ടേഷൻ ചെയർമാനുമായ വിജയസായി റെഡ്ഡി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു
ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷനും പ്രഗതി ഭാരത് ഫൗണ്ടേഷനും സംയുക്തമായാണ് ഈ പച്ചപ്പിൻ്റെ പദ്ധതി നടപ്പിലാക്കുന്നത്. ആവാസ വ്യവസ്ഥയെ ഹരിതഭാ മാക്കുകയെന്നതാണ് ലക്ഷ്യം.