എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ചന്തേര പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ചന്തേര സ്റ്റേഷനിലാണ് കമറുദ്ദീന്റെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഫാഷന്‍ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കമ്ബനി ഡയറക്ടര്‍മാരുടെ വിവരങ്ങളും ഇതോടൊപ്പം എന്‍ഫോഴ്സ്മെന്‍റ് ശേഖരിച്ചു വരുന്നുണ്ട്. 42 ഡയറക്ടര്‍മാരുടെ വിവരങ്ങളാണ് ശേഖരിച്ചത്.
അതേസമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന് മധ്യസ്ഥ കല്ലട മാഹിന്‍ ഹാജി ഇന്ന് റിപ്പോര്‍ട്ട് കൈമാറും, ആസ്ഥി സംബന്ധിച്ച വിവരങ്ങളെല്ലാം കിട്ടെയന്നാണ് മാഹിന്‍ ഹാജി വ്യക്തമാക്കിയത്.