വിവിധ ആരോപണങ്ങളിൽ സർക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിർത്തി വച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്നും വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷൻ അഴിമതിയിലെ നിർണായക ഫയലുകൾ വിജിലൻസ് കൈക്കലാക്കിയതായും അദ്ദേഹം ആരോപിച്ചു. സിബിഐ വരുന്നതിന് മുൻപ് തിടുക്കത്തിൽ വിജിലൻസ് എത്തുകയായിരുന്നു. വിജിലൻസിന്റെ നീക്കം സംശയാസ്പദമാണെന്നും ചെന്നിത്തല വ്യക്തമാക്കി.