കൊല്ലം : കൊല്ലം കിംസ്ഹെല്‍ത്ത് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനത്തോടനുബന്ധിച്ച് ڇഇരുഹൃദയങ്ങള്‍ ഒരേതാളംڈ എന്ന പദ്ധതിയില്‍ ദമ്പതികള്‍ക്കുവേണ്ടി ഹൃദ്രോഗ സാധ്യതാ നിര്‍ണ്ണയ ക്യാമ്പ് നടത്തും.
വിദഗ്ദ്ധ കാര്‍ഡിയോളജിസ്റ്റിന്‍റെ മേല്‍നോട്ടത്തില്‍ ലിപ്പിട് പ്രൊഫൈല്‍, ബ്ലഡ് യൂറിയ, ക്രിയാറ്റിനിന്‍, പ്രമേഹം (എഫ്ബിഎസ്, പിപിബിഎസ്), ഇസിജി, എക്കോ, ട്രെഡ്മില്‍ എന്നീ പരിശോധനകളും കണ്ണുപരിശോധനയുമാണ് ക്യാമ്പില്‍ നടത്തുക.
പ്രത്യേക ഇളവുകളോടെയാണ് പരിശോധനാ പാക്കേജ്. ജീവിതപങ്കാളിക്ക് ഇതേ പാക്കേജ് പൂര്‍ണമായും സൗജന്യമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ദമ്പതികള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ :9020791789