കാര്‍ റൈസിങ്, ബൈക്ക് റൈസിങ്, സൈക്കിള്‍ റൈസിങ് കേട്ടിട്ടുണ്ട്…എന്നാല്‍ ഓട്ടോ റൈസിങ് അറിയാമോ? നമ്മുടെ നാട്ടില്‍ അല്ലെങ്കിലും അയല്‍രാജ്യമായ ശ്രീലങ്കയില്‍ അങ്ങനൊരു മത്സരം നടന്നു. ഫെബ്രുവരി 22-23 ദിവസങ്ങളില്‍ നടന്ന ഓട്ടോറിക്ഷ മത്സരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
റെഡ്ബുള്‍ എന്ന മീഡിയ കമ്പനിയാണ് ‘ടുക് ഇറ്റ് 2020’ എന്ന പേരില്‍ മത്സരം സംഘടിപ്പിച്ചത്. മൂന്ന് പേരടങ്ങുന്നതാണ് ടീമില്‍ സ്ത്രീകളും ഉണ്ട്.
https://www.facebook.com/RedBull/posts/10164652351475352
കല്ല്യോഗലയിലെ മൂന്നാമലെ എസ്‌റ്റേറ്റില്‍ നിന്നാണ് മത്സരം തുടങ്ങിയത്. കഠിനമായ രണ്ട് ദിവസത്തില്‍ കാടും പുഴയും കടന്ന് 250 കിലോമീറ്റര്‍ സഞ്ചരിച്ച് ഫിനിഷിങ് പോയിന്റിലെത്തണം.
എന്നാല്‍ റെഡ്ബുള്‍ പുറത്തുവിട്ട റേസിങ് വീഡിയോയ്ക്ക് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത വാഹനമായ ഓട്ടോയില്‍ റേസിങ് സംഘടിപ്പിച്ചത് മോശമായിപ്പോയെന്ന് ചിലര്‍ കുറിച്ചു. ഡ്രൈവറെ സംരക്ഷിക്കാന്‍ ഹെല്‍മെറ്റോ ഗിയറോ ആ വണ്ടിക്കില്ലെന്ന് മറ്റ് ചിലര്‍ കുറിച്ചു. വീഡിയോയില്‍ ഓട്ടോ മറിഞ്ഞ് വീഴുന്നതായി കാണുന്നുണ്ട്. ചെരുപ്പുപോലും ഇല്ലാതെയാണ് പലരും മത്സരത്തില്‍ പങ്കെടുത്തിരിക്കുന്നത്. സംഘാടകരായ റെഡ്ബുള്‍ മത്സരാര്‍ത്ഥികളുടെ സുരക്ഷയില്‍ വീഴ്ച്ചവരുത്തിയതായും ചിലര്‍ ചൂണ്ടിക്കാട്ടി.