ഇന്ത്യയുടെ കോവിഡ് പരിശോധന ശേഷി പ്രതിദിനം 12 ലക്ഷത്തിലധികം സാമ്പിളുകൾ എന്ന നിലയിലേക്ക് ഉയർന്നു. രാജ്യമെമ്പാടും ഇതുവരെ ആകെ6.6 കോടി പരിശോധനകൾ നടത്തി.
14 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ദശലക്ഷം പേരിലെ പരിശോധന കൂടുതലും പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവുമാണ്. ദേശീയതലത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.52ശതമാനവും ദശലക്ഷം പേരിലെ പരിശോധന48,028 ഉം ആണ്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്83,347 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 74ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. മഹാരാഷ്ട്രയിൽ മാത്രം 18,000പേർക്ക് പുതുതായി രോഗം സ്വീകരിച്ചപ്പോൾ ആന്ധ്രപ്രദേശിൽ ഏഴായിരത്തിലധികം പേർക്കും കർണാടകയിൽ ആറായിരത്തിലധികം പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ഇന്നലെ 1,085 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരിച്ചത്. ഇതിൽ 83ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ 392 പേരും കർണാടകയിൽ 83പേരും ഉത്തർപ്രദേശിൽ 77 പേരും മരിച്ചു.




















