കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അബൂദാബിയിലെ സ്‌കൂളുകളില്‍ വിദൂര പഠനം തുടരാന്‍ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. ആറാം ക്ലാസുമതലുള്ള കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം തുടരാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും രാജ്യാന്തര പരീക്ഷകള്‍ തയ്യാറെടുക്കുന്ന ഒന്‍പതാം ക്ലാസുമുതലുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ ഹാജരാകാന്‍ അവസരമുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. അവധി കഴിഞ്ഞ് ഓഗസ്റ്റ് 31 ആണ് പുതിയ അധ്യേന വര്‍ഷം രാജ്യത്തെ മുഴുവന്‍ സ്‌കൂളിലും ആരംഭിച്ചത്.കോവിഡ് വ്യപന പശ്ചാത്തലത്തില്‍ 100 ശതമാനം വിദൂര പഠനം തെരെഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് വിവിധ എമിറേറ്റ്‌സുകള്‍ അനുവാദം നല്‍കിയിരുന്നു.രാജ്യത്തെ കോവിഡ് വ്യാപന തോത് അനുസരിച്ച് മാറ്റം വരുത്തുന്നതിനുള്ള വിദ്യാഭ്യാസ പദ്ധതിയാണ് യു.എ.ഇ തയ്യാറാക്കിയത്.