പാലാരിവട്ടം പാലം പൊളിച്ച്‌ പണിയണമെന്ന് സുപ്രീം കോടതി

supreme court

പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാന്‍ സുപ്രിം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹര്‍ജി ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച്‌ പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു.

Also read:  പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി; സുപ്രീംകോടതി മാര്‍ഗരേഖ പുറത്തിറക്കും

പാലം ഭാരപരിശോധന നടത്താന്‍ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. വൈറ്റില-കുണ്ടന്നൂര്‍ പാലം ഉടന്‍ തന്നെ കമ്മീഷന്‍ ചെയ്യും. ഈ പശ്ചാത്തലത്തില്‍ ഗതാഗത കുരുക്കുണ്ടാകുമെന്നും അതുകൊണ്ട് തന്നെ വേഗത്തില്‍ പണി പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. പാലം അഴിമതി വിഷയത്തില്‍ സുപ്രിംകോടതി കടന്നില്ല. പാലം പൊളിച്ചു പണിയണം എന്ന വിഷയത്തില്‍ ഊന്നിനിന്നുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി. ഐഐടി ചെന്നൈ, ഇ ശ്രീധരന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷത്തെ ആയുസ് ഉറപ്പ് നല്‍കുന്നുണ്ട്. ഇതും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Also read:  കര്‍ഷക സമരത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് വിണ്ടും സുപ്രീംകോടതിയില്‍

നേരത്തെ ഭാരപരിശോധന വേണമെന്ന കിറ്റ്‌കോ വാദം ആര്‍ഡിഎസ് കമ്ബനിയെ സഹായിക്കാനെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആരോപിച്ചിരുന്നു. കിറ്റ്‌കോയുടെ ശ്രമം ക്രിമിനല്‍ കേസ് അന്വേഷണം തടസപ്പെടുത്താനാണെന്നും സിവില്‍, ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കിറ്റ്‌കോയും കരാര്‍ കമ്ബനിയും ഒത്തുകളിക്കുന്നുവെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഭാരപരിശോധന നടത്തേണ്ടത് മേല്‍പ്പാലം കമ്മീഷന്‍ ചെയ്ത ശേഷമല്ല. മേല്‍പ്പാലത്തിന്റെ സുരക്ഷാ ഉറപ്പാക്കാനുള്ള ഒരു വഴി മാത്രമാണ് ഭാരപരിശോധനയെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഭാരപരിശോധനയെ അനുകൂലിച്ച്‌ കിറ്റ്‌കോ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ വാദം.

Also read:  മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ട് പിന്തുടര്‍ന്നു , വിനീത ഇരയായി ; അറസ്റ്റിലായത് കൊടുംകുറ്റവാളി

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ