പഴയ പാട്ടുകളെല്ലാം പാടാന്‍ കുറച്ച് കഷ്ടമാണെന്ന് ഗായകന്‍ ഹിരശങ്കര്‍. 1994 വരെയുള്ള ഗാനങ്ങളില്‍ പലതും ശ്വാസം എടുക്കാന്‍ പറ്റാത്ത തരത്തിലുള്ള ഗാനങ്ങളാണ്. ദാസ് സാറെല്ലാം മനോഹരമായാണ് പാടിയിരിക്കുന്നതെന്നും ഹരിശങ്കര്‍ പറഞ്ഞു. ഒരു സ്റ്റേജില്‍ ഗോപാംഗനേ എന്ന ഗാനം ചിത്രാമയ്‌ക്കൊപ്പം പാടേണ്ടി വന്നെന്നും അന്ന് ഒരുപാട് ടെന്‍ഷന്‍ ആയെന്നും ഹരിശങ്കര്‍ ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’നോട് പറഞ്ഞു.
ഹരിശങ്കറിന്റെ വാക്കുകള്‍
‘പഴയപാട്ടുകളെല്ലാം വളരെ ചലഞ്ചിംഗ് ആണ്. ശ്വാസം എടുക്കാന്‍ പറ്റാത്ത തരത്തിലുള്ള പാട്ടുകളാണ്. ഒരു സ്റ്റേജ് ഷോയില്‍ ‘ഗോപാംഗനേ’ എന്ന ഗാനം ചിത്രാമ്മയ്‌ക്കൊപ്പം പാടിയിരുന്നു. ലൈവായത് കൊണ്ട് റീടേക്ക് ഇല്ലല്ലോ..ടെന്‍ഷന്‍ ആയിരുന്നു.’ ഹരിശങ്കര്‍ പറഞ്ഞു.
ഷാന്‍ റഹ്മാനൊപ്പവും ഗോപി സുന്ദറിനൊപ്പവും ജോലി ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തതില്‍ സന്തോഷമുണ്ട്. എല്ലാ ഭാഷകളിലും പാടണമെന്നാണ് ആഗ്രഹം. തമിഴില്‍ പേസാത മൊഴി എന്ന ഗാനം പാടിയിട്ടുണ്ട്. എ.ആര്‍ റഹ്മാന്‍ സാറിന്റെ പാട്ട് പാടണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഇമാന്‍, അനിരുദ്ധ്, ദേവി ശ്രീ പ്രസാദ്, ജി.വി പ്രകാശ്, കീരവാണി തുടങ്ങിയവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.