പ്രേമന്‍ ഇല്ലത്ത്
കോവിഡ് നിയന്ത്രണ പ്രോട്ടോക്കോളുകളുടെ ഭാഗമായി മാസ്‌ക് ധരിക്കല്‍ പാലിക്കാത്തവരെ നിയമലംഘകരായി കണ്ട് കനത്ത പിഴ ഈടാക്കുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു മന്ത്രിസഭ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ ചുമത്തുമെന്നും മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താവും മാസ്‌ക് ധരിക്കാത്ത നിലയില്‍ പിടിയിലായാല്‍ സ്ഥാപന ഉടമക്കായിരിക്കും ഉത്തരവാദിത്വം. അതേസമയം ഉടമസ്ഥനും ജീവനക്കാരനും മാസ്‌ക്കും കൈയ്യുറകളും ധരിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടുന്നതായിരിക്കും.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കും 100 ദിനാര്‍ പിഴ ചുമത്തുമെന്ന് സമിതിയിലെ ഉദ്യോഗസ്ഥന്‍ ‘ ഫഹദ് അല്‍ മുവായിസി ‘ വ്യക്തമാക്കി.