ആസിഫ് അലിയും രാജിവ് രവിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ ചിത്രമാണ് കുറ്റവും ശിക്ഷയും. ജ്വല്ലറി കവര്‍ച്ചയും പ്രതികളെ തേടിയുള്ള അന്വേഷണവുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നാല് വര്‍ഷം കാസര്‍ഗോഡ് നടന്ന ജ്വല്ലറി കവര്‍ച്ച അന്വേഷിച്ച സി ഐ സിബി തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണി വെയ്ന്‍, ഷറഫുദീന്‍, അലന്‍സിയര്‍, സെന്തില്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കേരളം, രാജസ്ഥാന്‍ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.


















