പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകളുമായി നടനും എംപിയുമായ സുരേഷ് ഗോപി. മോദിക്കൊപ്പം താനും ഭാര്യയും നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചാണ് ആശംസകള്‍ നേര്‍ന്നത്.
“നമ്മുടെയെല്ലാം ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍! ഈ പ്രതിസന്ധി ഘട്ടത്തിലെ ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി അറിയിച്ചുകൊള്ളട്ടെ. അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു”- സുരേഷ് ഗോപി കുറിച്ചു.
സപ്തതി ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/ActorSureshGopi/posts/1841634319312510
















