ഇസ്രായേലില്‍ വീണ്ടും മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

benchamin nethanyahu israel

 

ജറുസലം: കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനിടെ ഇസ്രായേലില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ആഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

വൈറസ് ബാധ നിരക്ക് കുറയ്ക്കുന്നതിനായി സ്കൂളുകളും ചില വ്യവസായിക മേഖലകളും അടച്ചുപൂട്ടിയേക്കുമെന്ന് എപി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ ചൊല്ലി പ്രധാനമന്ത്രി നെതന്യാഹു കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്.

സെപ്തംബര്‍ 19 നാണ് ജൂത ഹൈ ഹോളിഡേ സീസണിന്റെ ആരംഭം. അന്നുമുതല്‍ സ്കൂളുകള്‍, റെസ്റ്റോറന്റുകള്‍, മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ അടച്ചുപൂട്ടും. ഇസ്രയേലികളുടെ യാത്രകള്‍ക്കും ഒത്തുചേരലുകള്‍ക്കും കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

Also read:  കോവിഡ് വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം; ചൈനയ്‌ക്കെതിരെ ആരോപണവുമായി അമേരിക്ക

രണ്ടാംഘട്ട കൊറോണ വൈറസ് രോഗ വ്യാപന വര്‍ദ്ധന തടയുകയെന്നതാണ് ലോക്ക് ഡൗണ്‍ ലക്ഷ്യം. ഈ നടപടികള്‍ ജനങ്ങള്‍ക്ക് ഏവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമെന്നറിയാം. ഇത് ശീലിച്ച അവധി ദിവസങ്ങള്‍ പോലെയല്ല – ഇസ്രയേല്‍ പ്രധാ‌നമന്ത്രി നെതന്യാഹു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

ആദ്യഘട്ട ലോക്ക് ഡൗണില്‍ വൈറസ് ബാധിതരുടെ എണ്ണം ഏറെ കുറവായിരുന്നുവെന്നത് ശ്രദ്ധേയമായി. പക്ഷേ അത് രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ തകര്‍ത്തു. തൊഴിലില്ലായ്മ തോതാകട്ടെ വര്‍ദ്ധിപ്പിച്ചു. ഇപ്പോഴത്തെ ലോക്ക് ഡൗണ്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും നിലനില്‍ക്കും. ഈ സമയം കോവിഡ് വ്യാപന തോത് കുറയുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് ലോക്ക് ഡൗണ്‍ ഇളവ് ലഭിക്കും.

ഈ മാസം അവസാനമാണ് യോം കിപ്പൂരിന്റെ പ്രധാന നോവേള. ഇസ്രയേലി കുടുംബങ്ങളുടെ കൂടി ചേരലുകളുടെ വേള. സിനഗോഗുകളില്‍ വന്‍ ജനാവലിയെത്തും. ഇത് പുതിയ വൈറസ് വ്യാപന കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നുണ്ട്.

Also read:  24 മണിക്കൂറിനിടെ രാജ്യത്ത് 75,760 പേര്‍ക്ക് കൂടി കോവിഡ്; 1023 മരണം

ലോക്ക്ഡൗണില്‍ പ്രാര്‍ത്ഥനകള്‍ എങ്ങനെയായിരിക്കുമെന്നതില്‍ വ്യക്തതയില്ല. ലോക്ക് ഡൗണ്‍ സമയത്തെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ ഇനിയുമുള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും വിശ്വാസികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളുണ്ടായിരിക്കുമെന്ന് തീവ്ര ഓര്‍ത്തഡോക്സ് ജൂത പ്രതിനിധിയും ഇതിനകം രാജി പ്രഖ്യാപനം നടത്തിയ ഇസ്രായേല്‍ ഭവന മന്ത്രിയുമായ യാക്കോവ് ലിറ്റ്സ്മാനെ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു.

രാജ്യത്ത് ഇതുവരെ 1,55,604 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,119 പേര്‍ക്ക് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,882 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കൊറോണ വൈറസ് പടര്‍ന്നതിനെ പ്രതിരോധിക്കാനുള്ള ആദ്യ ഘട്ട നടപടികളില്‍ ഇസ്രയേല്‍ പൊതുവെ പ്രശംസിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കുന്നതിന് വേഗത്തില്‍ തീരുമാനമെടുത്തു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുന്നതില്‍ ഫലം കണ്ടു. പക്ഷേ ബിസിനസ് സ്ഥാപനങ്ങളും സ്കൂളുകളും വളരെ വേഗം തുറന്നു പ്രവര്‍ത്തിയ്ക്കാനാരംഭിച്ചു. ഇത് പക്ഷേ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുവാനാകാത്ത അവസ്ഥ സൃഷ്ടിച്ചുവെന്നതാണ് രണ്ടാം ഘട്ട ലോക്ക്ഡൗണിന് കാരണമായത്.

Also read:  കര്‍ഷകര്‍ ഇടഞ്ഞു തന്നെ; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

പ്രതിസന്ധി നേരിടുന്നതില്‍ നെതന്യാഹു സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ശക്തമായ പ്രതിഷേധത്തിലാണ് ജനങ്ങള്‍. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍്റെ ജറുസലേമിലെ വസതിക്ക് മുമ്ബില്‍ ഒത്തുകൂടി. വസന്തകാലത്തെ കോവിഡു പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ പ്രശംസിക്കപ്പെട്ട നെതന്യാഹു ഇപ്പോള്‍ അഴിമതി ആരോപണങ്ങളുടെ പ്രതികൂട്ടിലാണ്. അഴിമതി കേസുകളിലും വ്യക്തിപരമായ പ്രതിസന്ധികളിലുമകപ്പെട്ടു പോയ നെതന്യാഹു വേനല്‍ക്കാല കോവിഡു വ്യാപനം ശ്രദ്ധിച്ചില്ലെന്ന ശക്തമായ ആക്ഷേപമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.

Related ARTICLES

ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും പ്രശസ്ത വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു

ചിക്കാഗോ ∙ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും, പ്രമുഖ വ്യവസായിയും, ന്യൂട്രീഷൻ ഗവേഷകനുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മലയാളി സമൂഹത്തിന് സമർപ്പിതമായ ജീവിതത്തിലൂടെ, വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മൂന്നു

Read More »

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗ് ജനകീയ പിന്തുണയോടെ

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അഭൂതപൂർവമായ ജനപിന്തുണയോടെ നടന്നു. ചിക്കാഗോ ചാപ്റ്റർ

Read More »

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ

Read More »

ഓപ്പറേഷൻ സിന്ധു: ഇസ്രയേലിലും ഇറാനിലും നിന്നുള്ള 67 മലയാളികൾ കേരളത്തിലെത്തി

തിരുവനന്തപുരം ∙ ഇസ്രയേൽ–ഇറാൻ യുദ്ധ മേഖലയിലെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി 67 മലയാളികളെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. ഡൽഹിയിൽ എത്തിയവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന

Read More »

ഇറാൻ–ഇസ്രായേൽ വെടിനിർത്തലിൽ ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസം; ട്രംപിനെ നന്ദി അറിയിച്ച് ഖത്തർ അമീർ

ദുബായ് : ഇറാൻ–ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ പുലർച്ചെയോടെ പ്രഖ്യാപിച്ച വെടിനിർത്തലോടെ ഗൾഫ് പ്രദേശത്ത് ആശ്വാസം. തുടർച്ചയായ മിസൈൽ ഭീഷിയിലൂടെ കടന്നുപോയ ഖത്തറും ബഹ്റൈനും ഒടുവിൽ ആശാന്തിയിലേക്ക് തിരിഞ്ഞു. യു‌എ‌ഇ വെടിനിർത്തലിനെ സ്വാഗതം ചെയ്തു. ഇറാനുമായി

Read More »

മിഡിൽ ഈസ്റ്റിൽ യുഎസ് സൈനികത്താവളങ്ങൾ: ഗൾഫ് രാജ്യങ്ങളിൽ ആശങ്ക, ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതിരോധം ശക്തമാക്കുന്നു

ദുബായ്/ദോഹ/മനാമ ∙ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് വ്യോമാക്രമണത്തിനുശേഷം, മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമണ ലക്ഷ്യമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയത് ഗൾഫ് മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നു. അമേരിക്കൻ സൈനിക താവളങ്ങൾ പ്രവർത്തിക്കുന്ന

Read More »

ഇസ്രയേൽ-ഇറാൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎഇ, റഷ്യ

അബുദാബി/മോസ്കോ: ഇസ്രയേലും ഇറാനും തമ്മിലുള്ള വലയുന്ന പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎഇയും റഷ്യയും ആവശ്യപ്പെട്ടു.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിൻ്റെ ആസ്ഥാനത്തിന് നേരെ ആക്രമണം

ടെൽആവീവ്/ തെഹ്റാൻ: ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »