ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന എല്ലാ ആരാധനാലയങ്ങളും തുറക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രീംകോടതി. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗീതാര്‍ത്ത് ഗംഗാ ട്രസ്റ്റിന്റെ അപേക്ഷയില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആഭ്യന്ത്ര മന്ത്രാലയത്തിന് നോട്ടീസ് അയച്ചു.
അഭിഭാഷകന്‍ സുര്‍ജെന്ദു ശങ്കര്‍ ദാസ് മുഖേനയാണ് ട്രസ്റ്റ് അപേക്ഷ സമര്‍പ്പിച്ചത്. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുകയാണ്.
അതേസമയം കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതുവരെ ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.