നിലവിലെ നിയന്ത്രണങ്ങള്‍ ലംഘിച്ചു മുന്‍കൂര്‍ അനുമതിയില്ലാതെ വ്യാപാര സ്ഥാപനങ്ങളില്‍ ഓഫര്‍,ഡിസ്‌കൗണ്ട്, വില്‍പ്പനകള്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ,വ്യവസായ,നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. മുന്‍കൂര്‍ അനുമതിയില്ലാതെ ഡിസ്‌കൗണ്ട് വില്‍പനകള്‍ പ്രഖ്യാപിക്കരുതെന്ന് മന്ത്രാലയം സ്ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെട്ടു.
മുന്‍കൂട്ടി അനുമതി വാങ്ങാതെ ചില കമ്പനികളും സ്ഥാപനങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രൊമോഷണല്‍ ഓഫറുകളും ഡിസ്‌കൗണ്ട് വില്‍പനകളും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പ്രൊമോഷണല്‍ ഓഫറുകളെ നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങളുടെ ലംഘനമാണിതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യത്തി്ല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.














