കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഒരു പവന് 37,600 രൂപയായി. ഗ്രാമിന് 4, 700 രൂപയും.
തിങ്കളാഴ്ചയും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമായിരുന്നു ഇന്നലത്തെ വില.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അമേരിക്ക-ചൈന വ്യാപാര യുദ്ധവുമാണ് സ്വര്‍ണവിലയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്.