പി.കെ.കുഞ്ഞാലിക്കുട്ടി ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. പണക്കാട് ഹൈദരലി തങ്ങളാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ദേശീയ രാഷ്ട്രീയത്തിൽ ലീഗിന്റെ അമരക്കാരനായി ഇനി ഇ.ടി.മുഹമ്മദ് ബഷീർ വരും.
വരാനിരിക്കുന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂർണമായും കുഞ്ഞാലിക്കുട്ടിയെ ഏൽപ്പിച്ചുവെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. സമീപ ഭാവിയിൽ സംസ്ഥാനത്തെ നിർണായക രാഷ്ട്രീയ സംഭവങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. ഇതോടെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചനകളുണ്ടായിരുന്നു.

















