കോവിഡ് രോഗിയായ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പ് ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലകേസിലെ പ്രതിയായ ആളെ ആരാണ് ആരോഗ്യവകുപ്പിൽ ആംബുലൻസ് ഡ്രൈവറായി നിയമിച്ചത് എന്നും ചെന്നിത്തല ചോദിച്ചു.
Also read: പ്രൈസ് വാട്ടര്‍ ഓഫീസ് സെക്രട്ടറിയേറ്റില്‍ തുറക്കാന്‍ നീക്കം; പുതിയ ആരോപണവുമായി ചെന്നിത്തല
ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ആംബുലൻസിൽ ഡ്രൈവർ അല്ലാതെ ആരോഗ്യവകുപ്പിന്റെ ആരും ഉണ്ടായിട്ടില്ല.അത് വീഴ്ചയാണ്. ആരോഗ്യവകുപ്പ് മന്ത്രിയും സർക്കാരും ഇതിന് മറുപടി പറഞ്ഞേ മതിയാവൂ. ഇതിനെ ലാഘവത്തോടെ കാണാൻ കഴിയില്ല. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവമുണ്ടായത് അപമാനകരമായ കാര്യമാണ്. ഉന്നതതലത്തിൽ അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും ചെന്നിത്തല പറഞ്ഞു.