തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അന്‍സര്‍ പിടിയില്‍. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പിടിയിലായത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് ഇയാള്‍ പിടിയിലാകുന്നത്. ഇതോടെ കേസില്‍ തിരിച്ചറിഞ്ഞ എല്ലാ പ്രതികളും പിടിയിലായി. ഒന്‍പത് പേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.
വെഞ്ഞാറമൂട് തിരുവോണത്തലേന്ന് സി.പി.ഐഎം പ്രവര്‍ത്തകരായ മിഥിലാജും ഹഖ് മുഹമ്മദുമാണ് വെട്ടേറ്റ് മരിച്ചത്. ഇവര്‍ എതിര്‍ഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താന്‍ ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് സിസിടിവി ദൃശ്യങ്ങള്‍ തെളിവാക്കി പറഞ്ഞു. ആദ്യം അക്രമിച്ചത് കേസില്‍ ഒന്നാം പ്രതിയായിട്ടുള്ള സജീവിനെയാണ്. സംഭവസ്ഥലത്ത് രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു. കൂടാതെ നാല് ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവ സമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കൈയിലും ആയുധങ്ങളുണ്ട്. ഇവരെ കുറിച്ചൊന്നും പൊലീസ് ഒന്നും പറയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഷഹീന്‍, അപ്പൂസ് എന്നിവരാണ് വെട്ടിയത്. ഇവര്‍ ഡിവൈഎഫുകാരാണ്. ഇവരെ ഒളിപ്പിക്കുന്നത് എ.എ റഹീമാണെന്നും ഡിസിസി നേതാക്കള്‍ ആരോപിച്ചു.
അതേസമയം കോണ്‍ഗ്രസ് ആരോപണം പ്രതികളെ രക്ഷിക്കാനുള്ള ശ്രമമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കൂടെയുണ്ടായിരുന്നവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.