ജനീവ: കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. അടുത്ത വര്‍ഷം പകുതി വരെ വാക്‌സിനുകളൊന്നും പൂര്‍ണ വിജയമാകില്ലെന്നും ഡബ്ല്യുഎച്ച്ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഒരു വാക്‌സിനും 50% പോലും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.
കൊറോണ വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകാരോഗ്യ സംഘടന. 1918 ലെ ഫ്ലൂ പാന്‍ഡെമിക് നിര്‍ത്താന്‍ എടുത്ത സമയത്തേക്കാള്‍ കുറച്ച് സമയം വേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെവിറോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു.
കോവിഡിനെ ഒരു നൂറ്റാണ്ടിലൊരിക്കല്‍ ആരോഗ്യ പ്രതിസന്ധിയെന്ന് വിശേഷിപ്പിക്കുകയും ആഗോളവത്കരണം 1918 ല്‍ പനി ബാധിച്ചതിനേക്കാള്‍ വേഗത്തില്‍ വൈറസ് പടര്‍ന്നെങ്കിലും അത് തടയാനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.