മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന്‍റെ ഉറ്റ സുഹൃത്തും സന്തത സഹചാരിയും നിര്‍മ്മാതാവുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ വിവാഹിതയാവുന്നു. പാലാ നഗരസഭാ ചെയർമാനായിരുന്ന ജോസ് തോമസ് പടിഞ്ഞാറെക്കരയുടെ കൊച്ചുമകനാണ് ചലച്ചിത്ര നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിന്റെ മകളെ വിവാഹം ചെയ്യുന്നത്. ജോസ് പടിഞ്ഞാറെക്കരയുടെ പുത്രി സിന്ധുവിന്റെയും ഡോ. വിൻസെന്റിന്റെയും മകനായ ഡോ എമിൽ വിൻസെന്റാണ് വരന്‍.
Also read: പൃഥ്വിയും ഭാര്യയും പഴി കേട്ട അഭിമുഖം - അണിയറയിൽ നടന്നതെന്ത്, നിർമ്മാതാവ് തുറന്നു പറയുന്നു
രാജഗിരിയിൽ ആണ് ഡോ. എമിൽ പ്രാക്ടീസ് ചെയ്യുന്നത്. അനീഷ അമൃതയിലും. കഴിഞ്ഞ ദിവസം ഇവരുടെ വിവാഹം ഉറപ്പിച്ചു. ഡിസംബർ അവസാനം വിവാഹം നടക്കും .നടൻ മോഹൻലാലും കുടുംബവും ചടങ്ങിൽ പങ്കെടുത്തു.




















