ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫര്‍ സി.ശങ്കര്‍ (62) അന്തരിച്ചു. രാവിലെ 11.30ന് പ്രസ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്കാരത്തിനായി 12 മണിയോടെ ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും. രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആന്തരാഞ്ജലികള്‍ നേര്‍ന്നു.
ഫോട്ടോഗ്രാഫർ സി. ശങ്കറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂസ് ഫോട്ടോഗ്രാഫി മേഖലയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച മുതിർന്ന ഫോട്ടോഗ്രാഫർ ആയിരുന്നു ശങ്കർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ശങ്കറിൻ്റെ മരണത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അനുശോചിച്ചു.മികച്ച ഫോട്ടോഗ്രാഫറും നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്നയാളുമായിരുന്നു ശങ്കറെന്ന് അദ്ദേഹം പറഞ്ഞു. ശങ്കറിൻ്റെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.


















