മുപ്പത് അടി ഉയരത്തിലും അറുപത് അടി നീളത്തിലും ഒരുക്കിയ വലിയ ക്യാന്‍വാസിലാണ് ഓയില്‍ പെയിന്റിങ്. സഹായികളില്ലാതെ ഒറ്റയ്ക്ക് വരച്ച ഏറ്റവും വലിയ ഓയില്‍ പെയിന്റിങ് എന്ന റെക്കോര്‍ഡാണ് സരണ്‍ സ്വന്തമാക്കിയത്.
അബുദാബി : മലയാളിയായ ആര്‍ട്ടിസ്റ്റ് സരണ്‍ ഗുരുവായൂര്‍ ഒരുക്കിയ എണ്ണച്ചായ ചിത്രം ലോക റെക്കോ ര്‍ഡ് സ്വന്തമാക്കി. അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിലാണ് ഗിന്നസ് ബുക്കില്‍ ഇ ടംപിടിച്ച ഈ ഓയില്‍ പെയിന്റിങ് തയ്യാറാക്കിയത്.
സരണ്‍ ഒറ്റയ്ക്കാണ് ചിത്രം വരച്ചത്. സഹായികളില്ലാതെ ഒറ്റയ്ക്ക് വരച്ച ഏറ്റവും വലിയ ഓയില്‍ പെയിന്റിങ് എന്ന റെക്കോര്‍ഡാണ് സരണ്‍ സ്വന്തമാക്കിയത്.
യുഎഇയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സാ യിദ് അല്‍ നഹിയാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും, യുഎഇ ഉപസര്‍വ്വ സൈന്യാധിപനും അബുദാബി കീരീടാവകാശി യുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ എന്നിവരുടെ ഛായാ ചിത്രങ്ങളാണ് സരണ്‍സ് വരച്ചത്.
ഐഎസ്എസിയില്‍ നടന്ന ചടങ്ങില്‍ യുഎയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ സരണ്‍സിന് ഗി ന്നസ് സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു. വ്യവസായ പ്രമുഖനും ഐഎസ് സി ചെയര്‍മാനുമായ എംഎ യൂസഫ ലി സരണ്‍സിന് മെമെന്റോ നല്‍കി.
166.03 ചതുരശ്ര മീറ്ററിലാണ് ക്യാന്‍വാസ് ഒരുക്കിയത്. ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിന്റെ മെയിന്‍ ഹാളിലാണ് ചിത്രം വരയ്ക്കാന്‍ ക്യാന്‍വാസ് തയ്യാറാക്കിയത്. ചിത്രം എക്‌സ് പോ 2020യിലെ ഇന്ത്യാ പവലിയനില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് സരണ്‍സ്
നവംബറിലാണ് ചിത്രം വര പൂര്‍ത്തിയാക്കിയതെങ്കിലും കോവിഡ് വ്യാപനം മൂലം ഗിന്നസ് സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ വൈകുകയായിരന്നു. യുഎഇയ്ക്കും ഇവിടുത്തെ ഭരണാധികാരികള്‍ക്കുമുള്ള തന്റെ ആദരവാ ണ് ഈ ചിത്രമെന്ന് സരണ്‍സ് പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക വും യുഎഇ രൂപികൃതമായതിന്റെ അമ്പതാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയിലാണ് ഈ സംരം ഭത്തിന് തയ്യാറെടുത്തത്.
ചൈനീസ് കലാകാരന്‍ ലി ഹാംഗ്യു നേരത്തെ സ്ഥാപിച്ച റെക്കോര്‍ഡാണ് സരണ്‍സ് മറി കട ന്നത്. നേരത്തെ യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ന ഹിയാന്റെ ഛായ ചിത്രം വരച്ച് സമാനമായ രീതിയില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.