ലോകത്ത് കോവിഡ് മരണങ്ങള്‍ 8.61 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ ലോകത്തെ 6000 ലേറെ പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത് . അതേസമയം തന്നെ ലോകത്തെ 2,57,024 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു .
ലോകത്താകെ 25,905,876 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. 8,61,277 പേരാണ് ഇതുവരെ കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത് . അതേസമയം ലോകത്തിലെ. 18,197,514 പേര്‍ വൈറസ് ബാധയില്‍ നിന്നും മുക്തരാവുകയും ചെയ്തു അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, പെറു, ദക്ഷിണആഫ്രിക്ക, കൊളംബിയ, മെക്സിക്കോ, സ്പെയിന്‍, ചിലി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.