ഫൈനല്‍സ് എന്ന ചിത്രത്തിന് ശേഷം വീണ്ടും സ്‌പോര്‍ട്‌സ് താരമായി രജിഷ വിജയന്‍ എത്തുന്നു. ഖോ ഖോ കളിക്കാരിയായി എത്തുന്ന ചിത്രത്തിന് ഖോ ഖോ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ താരം ആശംസയും അറിയിച്ചു.
https://www.facebook.com/ActorMohanlal/posts/3245239062198434
രാഹുല്‍ റിജി നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. 2017ല്‍ ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെയാണ് രാഹുല്‍ സംവിധാന രംഗത്തേക്ക് കടക്കുന്നത്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഇതിലൂടെ ലഭിച്ചു.

















