തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായി പോലീസ്. സംശയകരമായത് ഒന്നുമില്ല. തീപിടിത്തത്തില്‍ 25 ഫയലുകള്‍ ഭാഗികമായി കത്തി. ഭാഗികമായി കത്തിയ ഫയലുകളുടെ പരിശോധന തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
അപകടത്തിന്റെ ഗ്രാഫിക്‌സ് വീഡിയോ അന്വേഷണ സംഘം തയ്യാറാക്കുന്നുണ്ട്. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമാക്കാനാണ് വീഡിയോ. ഫൊറന്‍സിക് പരിശോധനാഫലം കിട്ടിയാല്‍ വീഡിയോ പൂര്‍ത്തിയാക്കും. കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്തു തുടങ്ങി.