മുംബൈ: ഗണേശോത്സവം – മുഹ്റം ആഘോഷ വേളകളായതിനാല്‍ അടുത്ത 10 ദിവസം നിര്‍ണായകമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കര്‍ശന നിയന്ത്രണത്തിലൂടെ സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപന സാധ്യത ത്വരിതപ്പെടുത്താം. ഒപ്പം കാലവര്‍ഷവും നിര്‍ണായകമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൂനയില്‍ 800 കിടക്കളുള്ള ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് രണ്ടാം ഘട്ട വ്യാപന സാധ്യതകള്‍ സൂക്ഷ്മമായി കണക്കിലെടുത്ത് മാത്രമെ അടുത്ത ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിക്കൂവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപന സാധ്യതകള്‍ക്കെതിരെ ആരോഗ്യമേഖലയില്‍ ശക്തമായ മുന്‍കരുതലുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. സാധാരണ ജീവിതത്തിലേക്ക് നമുക്ക് മടങ്ങിവരണമെന്ന് പറയുമ്പോള്‍ അതിന് ജനങ്ങള്‍ കൂട്ടംകുടുമെന്നത് അനിവാര്യമാണ്. സാവധാനം അതിലേക്ക് മാറുകയാണ്. പക്ഷേ രണ്ടാംഘട്ട വ്യാപന സാധ്യതകള്‍ ഇല്ലാതാക്കാന്‍ സൂഷ്മതയോടെ മുന്‍കരുതലോടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു.
ഹെല്‍ത്ത് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കണമെന്നാവശ്യം ഭരണമുന്നണിയുടെ ഭാഗത്തു നിന്നുമുയരുന്നുണ്ട്. പക്ഷേ ഇനിയും തീരുമാനമെടുത്തിട്ടെല്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.