അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020 കർണാടക സംഗീത ലോകത്ത ചരിത്ര സംഭവമായി മാറി. ഏഴാമത് തൃപ്പുണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം പ്രശസ്ത വയലിൻ വിദ്വാൻ ശ്രീ നെടുമങ്ങാട് ശിവാനന്ദന് ചടങ്ങില്‍ സമ്മാനിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ സംഗീത സഭയും പാറക്കടത്തു കോയിക്കൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020’ ഗണേശ ചതുർഥി ദിവസമാണ് സംഘടിപ്പിച്ചത്. 8 രാജ്യങ്ങളില്‍ നിന്നായി 12 മണിക്കൂര്‍ തുടര്‍ച്ചയായി 21 സംഗീത കച്ചേരികള്‍ ഓൺലൈലൈനിൽ നടന്നത് കർണാടക സംഗീത ലോകത്ത് ചരിത്ര സംഭവമായി.
യൂ.എ.ഇ യിൽ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നും, അമേരിക്കയിൽ മിഷിഗൺ, ന്യൂജഴ്സി, ഡള്ളാസ് എന്നിവിടങ്ങളിൽ നിന്നും. കാനഡ, സിങ്കപ്പൂർ, ഒമാൻ, ബഹറിൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് പുറമെ ഇന്ത്യയിൽ നിന്ന് തൃപ്പുണിത്തുറ, മുംബൈ, ചെന്നെ, പാലക്കാട് എന്നീ സ്ഥലങ്ങളിൽ നിന്നും കർണാടക സംഗീത കലാകാരൻമാർ സംഗീതോത്സാവത്തിൽ ഓൺലൈൻ വഴി പങ്കെടുത്തു. വിവിധ സോഷ്യൽ മീഡിയ ചാനലുകൾ വഴിയും, എറണാകുളം ഡിസ്ട്രിക്ടിൽ എം.സി.വി ടി.വി, തൃപ്പൂണിത്തുറ കേബിൾ വിഷൻ വഴിയും തത്സമയ സംപ്രേക്ഷണം നടത്തിയത് ലോകമൊട്ടാകെയുള്ള സംഗീത പ്രേമികൾക്ക് നവ്യാനുഭവമായി.
കണ്ണൻകുളങ്ങര ശ്രീ ബാലവിനായക ക്ഷേത്രത്തിൽ രാവിലെ ഗണപതി ഹോമത്തിനു ശേഷം ക്ഷേത്രം തന്ത്രി തോട്ടയ്ക്കാട്ട് ശ്രീകുമാരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് രാവിലെ 8.30 ഉദ്ഘാടനം ചെയ്ത് സംഗീത വിദുഷി തൃപ്പൂണിത്തുറ ഗിരിജ വർമയുടെ സംഗീത കച്ചേരിയോടെ തുടക്കം കുറിച്ചത് രാത്രി 9.30 ന് സംഗീത വിദ്വാൻ മുഴിക്കുളം ശ്രീ ഹരികൃഷ്ണന്‍റെ സംഗീതക്കച്ചേരിയോടെയാണ് 12 മണിക്കൂര്‍ നീണ്ട സംഗീത വിരുന്ന് സമാപിച്ചത്.
തൃപ്പുണിത്തുറ മൃദംഗ ആസ്ഥാന വിദ്വാനായിരുന്ന പാറക്കടത്തു കോയിക്കൽ ശ്രീ രാമവർമ കൊച്ചുണ്ണി തിരുമുല്ലാടിന്‍റെയും ശ്രീമതി ഓമന നമ്പിസ്റ്റാതിരിയുടെയും അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ പാറക്കടത്തു കോയിക്കൽ ട്രസ്റ്റിന്‍റെ ഏഴാമത് “തൃപ്പുണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം” പ്രശസ്ത വയലിൻ വിദ്വാൻ ശ്രീ നെടുമങ്ങാട് ശിവാനന്ദന് ട്രസ്റ്റ് രക്ഷാധികാരി, ഭഗവതാചാര്യ ശ്രീമതി നന്ദിനി നമ്പിഷ്ടത്തിരി നൽകി ആദരിച്ചു.
ട്രസ്റ്റ് പ്രസിഡണ്ട് പി കെ ശ്രീകുമാർ പൊന്നാട അണിയിക്കുകയും, പ്രശസ്ത ഘടം വിദ്വാൻ തൃപ്പുണിത്തുറ രാധാകൃഷ്ണൻ നേരിട്ടും, പ്രശസ്ത മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ ഓൺലൈനിലൂടെയും ആശംസ നേർന്നു. ട്രസ്റ്റ് സെക്രട്ടറി പി. കെ. ജയകുമാർ, ട്രഷറർ പി കെ ശ്രീദേവി വർമ്മ, ശ്രീ ബാലവിനായക ക്ഷേതം സെക്രട്ടറി ചന്ദ്രിക രാമ നാരായണൻ എന്നിവരും പങ്കെടുത്തു. കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ചാണ് ഈ ഗണേശ സംഗീതാർച്ചന നടന്നത്.
ശ്രീ പുർണത്രയീശ സംഗീത സഭ സെക്രട്ടറി മാവേലിക്കര എസ്. ആര്‍ നടേശൻ, പ്രസിഡണ്ട് ശ്രീ രാജ് മോഹൻ വർമ്മ, ജോയിന്‍റ് സെക്രട്ടറി ശ്രീ കെ ആർ ചന്ദ്രമോഹൻ, ശ്രീ തൃപ്പൂണിത്തുറ കണ്ണൻ, ഡോ. പൂർണത്രയീ ജയപ്രകാശ് ശർമ്മ, എന്നിവർ കച്ചേരികൾക്ക് ഇന്ത്യയിൽ നിന്ന് നേതൃത്വം നൽകിയപ്പോൾ മാനേജിങ് ട്രസ്റ്റി സജിത്ത് കുമാർ ദുബായിൽ നിന്നും നേതൃത്വം നൽകി. തൃപ്പൂണിത്തുറ കേബിൾ വിഷൻ സിഇഒ യും ട്രസ്റ്റ് അംഗവുമായ ശ്രീ സജയ് വർമ്മ, എറണാകുളം ജില്ല മെട്രോ ടീം അംഗങ്ങൾ എന്നിവർ തത്സമയ സംപ്രേക്ഷണത്തിനും നേതൃത്വം നൽകി.


















