തിരുവനന്തപുരം: കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന ആരോപണവുമായി കോടിയേരി. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് സംസ്‌കാരം പ്രബുദ്ധ കേരളത്തിന് ഭൂഷണമല്ലെന്ന് കോടിയേരി പറഞ്ഞു.
സിപിഐഎം പ്രദേശിക നേതാവ് സിയാദ്(35) ആണ് കൊല്ലപ്പെട്ടത്. റോഡരികില്‍ സിയാദ് സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് ബൈക്കിലെത്തിയ മുഖ്യപ്രതി മുജീബ് കഠാര കൊണ്ട് കുത്തിവീഴ്ത്തിയത്. രണ്ട് തവണ കുത്തേറ്റ് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരളില്‍ കുത്തേറ്റതാണ് മരണ കാരണം.
കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കാവില്‍ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് നിസാമാണെന്ന് പോലീസ് വ്യക്തമാക്കി.