കൊച്ചി: നേരിയ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് രണ്ടു തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് രാവിലെ 100 രൂപ ഉയര്‍ന്നിരുന്നു. ഉച്ചയോടെ 30 രൂപ കൂടി വര്‍ധിച്ചു. 130 രൂപയായി. പവന് ഇതോടെ ഇന്നു മാത്രം 1,040 രൂപ വര്‍ധിച്ചു. ഗ്രാമിന് 5,030 രൂപ ആയി. പവന് 40,240 രൂപയായി.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് സ്വര്‍ണവില ആഗോളവിപണിയില്‍ ഉയര്‍ന്നത്. ഓഹരി വിപണിയേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം കൂടിയതും യു.എസ്-ചൈന വ്യാപാര കരാര്‍ തര്‍ക്കവുമെല്ലാം സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.











